2015, ഫെബ്രുവരി 1, ഞായറാഴ്‌ച

വയത്തൂർ കാളിയാർ ക്ഷേത്രം


റൂട്ട് കണ്ണൂർ -ഇരിട്ടി -ഉളിക്കൽ  ഇവിടെ നിന്നും 1.75 കിമി   റോഡ്‌ 
ഊട്ടുൽസവം കൌണ്ടർ 


പശ്ചാത്തലം ശിവന്റെയും പാർവതിയുടെയും  സ്വയംഭൂ വിഗ്രഹങ്ങളുള്ള 

അപൂർവ  ക്ഷേത്രങ്ങളിൽ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തൻ

  രണ്ട്പേർ  തന്റെ ജപമുറിയിൽ  കടന്നതായി കണ്ടു .ഒരക്ഷരം പോലും 

ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെ പിന്തുടർന്നു 

നോക്കിയെങ്കിലും അവരെകാണാതാവുകയും അതിനു പകരം രണ്ടു 

ശിലകൾ  കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ 

ശിവഭക്തൻ  അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം 

പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അർജുനനെ  

അനുഗ്രഹിക്കാൻ  പാർവതി  സമേതനായി കിരാതരൂപത്തിൽ   

കുടകിലെ കാലിയാർ  മലയിൽ  നിന്നും ഇവിടെ വന്ന ശിവ 

പാർവതിമാർ  പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം 

കുടകിലായതിനാൽ  കുടക് വംശജർക്ക് ഈ 

ദേവസ്ഥാനവുമായിബന്ധമുണ്ട്

 .ഈ ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു

 കർണാടക അതിർത്തിക്ക്  അടുത്തായതുകൊണ്ട് കൂടുതൽ  ഭക്തരും 

കർണാടകയിൽ  നിന്നാണ്.

ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.

മുഖ്യപ്രതിഷ്ഠ കിരാതമൂർത്തിയായ  ശിവൻ 

ദർശന സമയം  രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ 

വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 


പ്രധാന വഴിപാടുകൾ  നിറമാല, വലിയവട്ടളം   പ്രഥമൻ 
വിശേഷ ദിവസങ്ങൾ

 ഊട്ടുൽസവം  ധനു ഇരുപത്തിയെട്ട്  മുതൽ  മകരം പന്ത്രണ്ട്‌ വരെ 

 ,മകരം പതിമൂന്നു തെയ്യം 







തിടമ്പ് എഴുന്നള്ളത്ത്‌   

 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോൽസവം  ,കർക്കടകത്തിൽ നിറ , ചിങ്ങത്തിൽ പുത്തരി

മണ്ഡലകാലം 

വയത്തൂർ കാളിയാർ ക്ഷേത്രം 

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി 
റൂട്ട് :-കണ്ണൂര്‍ മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫീസ്സ്റ്റോപ്പ്‌  അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു ഇടത്ത് വശത്തുള്ള റോഡില്‍ കൂടി നാനൂറ്‌ മീറ്റര്‍  നടക്കുക



തമ്പുരാട്ടി 




പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ  (പതിനെട്ടാം നൂറ്റാണ്ട്)

പ്രധാന ദിവസങ്ങള്‍   മീനത്തിലെ പൂരം  ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍  

ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം 
ഒരു പത്ര വാര്‍ത്ത  

കൂടാളി: ചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2013-ലെ കളിയാട്ട മഹോത്സവത്തിന് February16 നു ഉച്ചക്ക് തുടക്കമായി. ക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍) നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്.

വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്‍, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 17 രാത്രിയും 18 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്‍, ഭൂതം, ഗുളികന്‍, പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ    തെയ്യ കോലങ്ങള്‍
പരുത്തിവീരന്‍ 

 ഭുതം 

ഗുളികന്‍ 

പുതിയ ഭഗവതി 

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

പുതിയ മുണ്ടയാട് വീട്ടില്‍ ഭഗവതിക്ഷേത്രം പൂതപ്പാറ അഴിക്കോട്

പുതിയ മുണ്ടയാട് വീട്ടില്‍ ഭഗവതിക്ഷേത്രം പൂതപ്പാറ അഴിക്കോട് 

റൂട്ട്:- കണ്ണൂര്‍ അഴിക്കോട് റൂട്ടില്‍ കടപ്പുറം റോഡ്‌ സ്റ്റോപ്പ്‌ പൂതപ്പാറ   ഒരു മിനുട്ട് നടക്കാനുണ്ട് 



പ്രതിഷ്ഠ വിഷ്ണുമൂര്‍ത്തി , രക്തേശ്വരി
ദീപാരാധനയുണ്ട്  ,സംക്രമപൂജയും
ഉത്സവം ഏപ്രില്‍ പന്ത്രണ്ട്,പതിമൂന്നു 
 കെട്ടിയാടുന്ന തിറകള്‍ ഉച്ചിട്ട, ഭൈരവന്‍, ചാമുണ്ടി, ഗുളികന്‍, രക്തേശ്വരി 
വിവരം നല്‍കിയത് പുതിയ മുണ്ടയാടുവീട്ടില്‍മീനാക്ഷിയമ്മ.  അവരുടെ കുടുംബക്ഷേത്രം . ഇരുനൂറ്‌ വര്‍ഷങ്ങള്‍ പഴക്കം.  നവീകരിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ .  

വടക്കയില്‍ ശ്രീഭഗവതി ക്ഷേത്രം പള്ളിക്കുന്ന്

വടക്കയില്‍ ശ്രീഭഗവതി ക്ഷേത്രം പള്ളിക്കുന്ന് 
റൂട്ട് :-കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് റൂട്ടില്‍ 5കിമി പള്ളിക്കുന്ന് വനിതാ കോളേജ് സ്റ്റോപ്പ്‌ പള്ളിക്കുന്ന് റോഡില്‍ കൂടി അഞ്ച് മിനുട്ട് നടക്കാനുണ്ട്


ആദിശങ്കരന്‍ പ്രതിഷ്ടിച്ചത് എന്ന് സങ്കല്പം 
തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ കാണാനുണ്ട് 
15  വര്‍ഷം മുന്‍പ്‌  ബാലാലയ പ്രതിഷ്ഠ നടന്നു 
ഭഗവതി,മൂകാംബിക, സരസ്വതി, മഹാലക്ഷ്മി എന്നീ സങ്കല്‍പ്പങ്ങള്‍ 
നിത്യവും ദീപാരാധന ഉണ്ട് 
പ്രേമദാസന്‍ ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നു 
നാഗസ്ഥാനം 

2013, ഫെബ്രുവരി 13, ബുധനാഴ്‌ച

ഇരിവേരി ശ്രീ പുലിദൈവ ക്ഷേത്രം

ഇരിവേരി ശ്രീ പുലിദൈവ ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ എച്ചക്കരക്കല്ല് വെള്ളച്ചാല്‍ റൂട്ടില്‍ പാനേരിച്ചാല്‍ സ്റ്റോപ്പ്‌ ഇവിടെ നിന്നും ഒരു കിമി 
ഇരിവേരിക്കുന്നു ശ്രീ കൈലാസം എന്നറിയപ്പെടുന്ന പുലിദൈവ പ്രതിഷ്ഠയുള്ള ക്ഷേത്രം 
ഐതിഹ്യം പണ്ട് ശിവ പാര്‍വതിമാര്‍ കിരാത രൂപത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് പുലി രൂപമെടുത്തപ്പോള്‍  5 
പുലിഞ്ഞുക്കുങ്ങള്‍ ഉണ്ടായി ഐവര്‍ പുലി മക്കളും (കണ്ടപ്പുലി ,മാരപ്പുലി ,പുലിമാരുതന്‍ ,കാളപ്പുലി ,പുലിയൂര്‍ കണ്ണന്‍ ) പുലിയൂര്‍ കാളി എന്ന പുലിമകളും ഓടിക്കളിച്ചിരുന്ന സ്ഥലമാണിത്.പുള്ളി കരിങ്കാളി (ശ്രീ പാര്‍വതി) ഗര്‍ഭിണി ആയിരുന്നപ്പോള്‍ മാംസം കൊടുക്കാന്‍ വേണ്ടി പുലിക്കണ്ടന്‍ (ശിവന്‍)കുറുംബ്രാതിരി വാണൊരുടെ ആല തകര്‍ത്തു പശുക്കളെ കൊന്നു .പുലികളുടെ വിദ്യ ആണെന്ന് മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലാന്‍ കരിന്തിരി നായരെ ഏല്‍പ്പിച്ചു .ആ നായരെ പുലിക്കണ്ടന്‍    കൊന്നു .പുലികളുടെ രഹസ്യം മനസ്സിലാക്കിയ വാനോര്‍ പുലി ദൈവങ്ങള്‍ക്ക് സ്ഥാനം നല്‍കി ആദരിച്ചു  5 ഏക്ര വിസ്തൃതിയുള്ള കാട്ടിനകത്താണ് ക്ഷേത്രം 
വഴിപാടുകള്‍ 


ഉത്സവം മകരം 28,29,30,കുംഭം 1(ഫെബ്രുവരി 10,11,12,13)

കുളത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകള്‍ 

പുലി മുത്തശ്ശി തെയ്യം 

പുലി മുത്തശ്ശനും മുത്തശ്ശിയും 


ഗണപതിയാര്‍ ,കരിന്തിരി ക്കണ്ണനും അപ്പക്കള്ളനും ,കാളപുലിയന്‍ ,പുല്ലൂര്‍ കാളി ,പുല്ലൂര്‍ കണ്ണന്‍ ,  പുലി കണ്ണന്‍  തുടങ്ങിയ തെയ്യങ്ങള്‍ 



ശ്രീ ചിമ്മിണിയന്‍ കാവ് ദേവസന്നിധാനം താഴെചൊവ്വ 
റൂട്ട്:- കണ്ണൂരില്‍ നിന്നും 6 കിമി  അകലെ താഴെ ചൊവ്വയില്‍ കട്ട്‌ റോഡ്‌ വഴി 7 മിനുട്ട് നടക്കാനുണ്ട്
പ്രതിഷ്ഠകള്‍ ഗുരു, ദേവി ,കാരണവര്‍ (നൂറ് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് )

ഗുളികന്‍  ഏള്ളടത്ത് ഭഗവതി ,ധര്‍മ്മ ദൈവം ,അങ്കക്കാരന്‍ ,ബപ്പൂരാന്‍ ,മലക്കാരി, നാഗകന്നി ,ഘണ്ടാകര്‍ണന്‍ എന്നീ തെയ്യങ്ങള്‍ 

അങ്കക്കാരന്‍ 

തിറ ഉത്സവം ഫെബ്രുവരി 9,10,11 തീയ്യതികളില്‍ 
ബപ്പൂരാന്‍ 

അങ്കക്കാരനും ബപ്പൂരാനും 
ഘണ്ടാകര്‍ണന്‍ 
നാഗകന്നി  
കരിങ്കല്ലില്‍ പണിയുന്ന പുതിയ ശ്രീകോവിലിന്റെ പണി ചുമര്‍ വരെ പൂര്‍ത്തിയായി 
വിപി പ്രകാശ് ചെയര്‍മാനും സിപി ബാലന്‍ കാരണവരും ആയ ട്രസ്റ്റ്‌ ആണ് 
ശ്രീ ചിമ്മിണിയന്‍ കാവ് ദേവസന്നിധാനം  ഭരണ കാര്യങ്ങള്‍ നോക്കി നടത്തുന്നത് 

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

ശ്രീ അരയാല്കീഴില്‍ മുത്തപ്പന്‍ ക്ഷേത്രം പാളയം അഞ്ചരക്കണ്ടി

ശ്രീ അരയാല്കീഴില്‍ മുത്തപ്പന്‍ ക്ഷേത്രം പാളയം അഞ്ചരക്കണ്ടി  

റൂട്ട്:- കണ്ണൂരില്‍ നിന്നും 16 കിമി കിഴക്ക് അഞ്ചരക്കണ്ടിയില്‍ നിന്നും 1.5 കിമി അകലെ പാളയത്ത് (പാലം സ്റ്റോപ്പ്‌ വഴി)
പ്രതിഷ്ഠ മുത്തപ്പന്‍ (ഇരുപതാം നൂറ്റാണ്ട് )
ദിവസവും ദീപാരാധന (6-8 pm )
സംക്രമ പൂജ
 ഉത്സവം ഫെബ്രുവരി 20,21,22
പ്രതിഷ്ഠ കഴിഞ്ഞു 15 കൊല്ലങ്ങളായി