2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

കൊടോളിപ്പുറം മുച്ചിലോട്ട്ഭഗവതീക്ഷേത്രം

കൊടോളിപ്പുറം  മുച്ചിലോട്ട്ഭഗവതീക്ഷേത്രം 

റൂട്ട്:- കണ്ണൂര്‍-ഇരിക്കൂര്‍ റൂട്ടിലുള്ള കൊടോളിപ്പുറം ബസ്‌സ്റ്റോപ്പില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ കിഴക്ക്


  പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി  (പതിനെട്ടാം നൂറ്റാണ്ട്‌) 

വിശേഷ ദിവസങ്ങള്‍ സംക്രമ ദിവസങ്ങള്‍ ,മീനത്തിലെ പുത്തരി,മണ്ഡലകാലം 


പട്ടാനൂര്‍: കൊടോളിപ്രം മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ടം മാര്‍ച്ച് ഒന്നിനു തുടങ്ങി മൂന്നിന് സമാപിക്കും. പുള്ളൂര്‍കാളി, കണ്ണങ്ങാട്ടുഭഗവതി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. മാര്‍ച്ച് മൂന്നിന് രണ്ടു മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ ചടങ്ങ് നടക്കും. രാത്രി ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവ ദിനങ്ങളില്‍ അന്നദാനം ഉണ്ടാവും.         






2012, ഫെബ്രുവരി 22, ബുധനാഴ്‌ച

മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രം

Posted on: 22 Feb 2012





മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രംഅഴിക്കോട്


അഴീക്കോട്: പുലര്‍ച്ചെ തെങ്ങുകയറുന്ന ബപ്പിരിയന്റെ പ്രകടനം കാണാനെത്തിയത് വന്‍ജനാവലി. മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രത്തിലെ ബപ്പിരിയന്‍ തെയ്യത്തെ കാണാന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ജനം എത്തിയത്. ഗോവിന്ദ വിളികള്‍ക്കിടയില്‍ ക്ഷേത്ര പറമ്പിലൂടെ ഓടിയ തെയ്യം ഓരൊ തെങ്ങും നോക്കി ഭക്തജനങ്ങളെ കൂടെ ഓടിച്ചു. ജനം ചൂട്ടും കത്തിച്ച് കൂടെ ഓടിയത് ബപ്പിരിയന് ആവേശം പകര്‍ന്നു. വാദ്യക്കാരുടെ മേളവും മുറുകി. ഒടുവില്‍ ഉയരം കുറഞ്ഞ തെങ്ങ് നോക്കി കയറി തേങ്ങയിട്ടശേഷം ബപ്പിരിയന്‍ ഇറങ്ങി. ക്ഷേത്രമുറ്റത്തെത്തി ചുറ്റും കൂടിനിന്നവര്‍ക്ക് അനുഗ്രഹമേകി. സീതാന്വേഷണം നടത്തുന്ന ഹനുമാന്റെ പ്രതിരൂപമാണ് ഈ തിറ. അണ്ടല്ലൂരിലും കാനത്തൂരിലും ബപ്പിരിയന്‍ കെട്ടിയാടാറുണ്ട്. പക്ഷെ അവിടയെങ്ങും തെങ്ങ്കയറ്റമില്ല.