2012, ഏപ്രിൽ 29, ഞായറാഴ്‌ച

പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം

പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം 

റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കുംഭം സ്റ്റോപ്പില്‍ നിന്നും ഏഴുന്നൂറു മീറ്റര്‍ നടന്നാല്‍ പതിനൊന്നാം നൂറ്റാണ്ടില്‍ പ്രതിഷ്ഠ നടന്ന പൂവത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെത്താം

മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണു
1872ല്‍ അന്നത്തെ കൂടാളി താഴത്ത് വീട്  കാരണവര്‍ ആയിരുന്ന കുഞ്ഞിക്കേളപ്പന്‍നംബിയാര്‍ ആണ് ക്ഷേത്രം പുതുക്കി പണിതത് . ഉപ പ്രതിഷ്ഠ ദുര്‍ഗ്ഗയും ഗണപതിയും ആയിരുന്നു .സമീപ കാലത്ത് കാരണവര്‍ ക്ഷേത്രഭരണം ജനകീയസമിതിയെ ഏല്പിക്കുകയും അവര്‍ അന്ന പൂര്‍ണേശ്വരീ പ്രതിഷ്ഠ നടത്തുകയും ചെയ്തു.  മകരം ഒന്നിന് നടന്ന പൊങ്കാലയില്‍ ആയിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തിരുന്നു .
ഉപ പ്രതിഷ്ഠ അന്നപൂര്‍ണേശ്വരി


 പൂവത്തൂര്‍മഹാവിഷ്ണുക്ഷേത്രംപ്രതിഷ്ഠാദിനഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച വൈകിട്ട് ചാലോട് ഗോവിന്ദാംവയല്‍ മഹാവിഷ്ണുക്ഷേത്രം, കുംഭം മഹാദേവക്ഷേത്രം, കൂടാളി ഗണപതിക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച പ്രതിഷ്ഠാദിന വിളംബര ഘോഷയാത്ര ദീപാരാധനയോടെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

.


പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി ,പാല്‍പായസം,നെയ്യ് വിളക്ക്,നിറമാല

ദര്‍ശനസമയം രാവിലെ അഞ്ചര മുതല്‍ എട്ടര വരെവൈകീട്ട്  അഞ്ചര മുതല്‍ എട്ടര വരെ 

ഉത്സവം ഫെബ്രുവരി ഇരുപത്തിയെട്ട്-മാര്‍ച്ച് ഒന്ന് 
ക്ഷേത്രക്കുളം
  മറ്റ്പ്രധാന ദിവസങ്ങള്‍      മകരം ഒന്ന് പൊങ്കാല
അഷ്ടമിരോഹിണി

മഹാനവമി  ,ഓണം ,വിഷു






കക്കക്കിരിവയല്‍ മുത്തപ്പക്ഷേത്രം പൂവത്തൂര്

കക്കക്കിരിവയല്‍ മുത്തപ്പക്ഷേത്രം പൂവത്തൂര് 
റൂട്ട്:- കണ്ണൂര്‍-ഇരിട്ടി/ഇരിക്കൂര്‍ റൂട്ടില്‍ കുംഭം സ്റ്റോപ്പ്‌ എട്ടു മിനുട്ട് നടന്നാല്‍ പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രമായി .പൂവത്തൂര്‍ വിഷ്ണുക്ഷേത്രം എത്തിയതിനു ശേഷം അതെ റോഡിലൂടെ പത്ത് മിനുട്ട് നടക്കുക 

പ്രതിഷ്ഠ മുത്തപ്പന്‍  
 1979   ല്‍പ്രതിഷ്ഠ നടത്തി വാര്‍പ്പ് ആയതുകൊണ്ട് മാറ്റേണ്ടിവന്നു കൂടാതെ പന്ത്രണ്ട്  വര്‍ഷങ്ങള്‍ പൂര്‍ത്തിയാവാതെ   മടയന്‍ പ്രതിഷ്ഠ നടത്തി 2010    ല്‍ തന്ത്രി പുനപ്രതിഷ്ഠ നടത്തേണ്ടി വന്നു 
സംക്രമ പൂജക്ക്‌ പുറമേ ദീപാരാധനയും ആഴ്ചയില്‍ രണ്ടു ദിവസം പൈങ്കുറ്റിയും 
ഗുളികന്‍ സ്ഥാനം ഉത്സവത്തിനു ഗുളികന്‍ തെയ്യം കെട്ടിയാടാറുണ്ട്
 

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ശ്രീ  ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം  പുറവൂര്‍ 
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ ചാലോട് റൂട്ടില്‍ കുടുക്കി മൊട്ട   സ്റ്റോപ്പില്‍ നിന്നും മൂന്നു കിമി നടന്നാല്‍ മതി
മുഖ്യ പ്രതിഷ്ഠ  നരസിംഹമൂര്‍ത്തി  പത്താം നൂറ്റാണ്ട്‌  

ദര്‍ശനസമയം രാവിലെ  അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ട് വരെ 
ഉപ ദേവതമാര്‍ ഗണപതി,വനശാസ്താവ്,ഗുരു 
ഭദ്രകാളി (ചുറ്റബലത്തിന് പുറത്ത് )

പശ്ചാത്തല ചരിത്രം
 പുറവൂര്‍ ശ്രീലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രം അതി പുരാതനമായഒരുആരാധനാലയമായിരുന്നു.അജ്ഞാത കാരണത്താല്‍നാശോന്മുഖമായിപ്പോയിരുന്നു  ഈ  ക്ഷേത്രം.
 1984ല്‍ശ്രീ ഇ എം ദാമോദരന്‍ നമ്പിയാരുടെ നേതൃത്വത്തില്‍രൂപികൃതമായദേശവാസികളുടെകമ്മിറ്റിക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനംആരംഭിക്കുകയുണ്ടായി.ദേവന്റെ ശ്രീകോവിലുംഗണപതി,വനശാസ്താവ്,ഗുരുഎന്നീസങ്കല്പങ്ങ
ള്‍ക്കുള്ളശ്രീകോവിലുംചുറ്റബലവുംനിര്‍മ്മിച്ചു.
   1996മീനമാസത്തിലെരേവതിനക്ഷത്രത്തില്‍പുനപ്രതിഷ്ഠയുംനടന്നു.ഉപദേവതയായ ഭദ്രകാളി പ്രതിഷ്ഠ 2002ഏപ്രില്‍എട്ടിന്നും പുന പ്രതിഷ്ഠ ,ധ്വജ പ്രതിഷ്ഠ എന്നിവ   2009 ഏപ്രില്‍ ഒന്നിന്നും  നടന്നു. ഗോപുര നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നു.
തിരുവോണ നാള്‍ പ്രധാനപ്പെട്ടതാണ് മലയാള മാസത്തിലെ ഒന്നാമത്തെ ചൊവ്വാഴ്ച ദേവി പൂജയുണ്ട്   
 

ചങ്ങലാട്ട് മഹാവിഷ്ണു ക്ഷേത്രംമാണിയൂര്‍

ചങ്ങലാട്ട്  മഹാവിഷ്ണു  ക്ഷേത്രംമാണിയൂര്‍

റൂട്ട്:- കണ്ണൂര്‍ -ഏച്ചുര്‍ ചാലോട് റൂട്ടില്‍ കുടക്കിമൊട്ട   സ്റ്റോപ്പില്‍ നിന്നും രണ്ടു കിമി നടന്നാല്‍ മതി  
പ്രതിഷ്ഠ ശ്രീ കൃഷ്ണന്‍ അറനൂറ്  വര്‍ഷങ്ങള്‍ പഴക്കം 


പശ്ചാത്തലം  മാണിയൂര്‍ സുബ്രമണ്യ ക്ഷേത്രത്തിന്റെ   രീതിയില്‍ നശിപ്പിക്കപ്പെട്ട  ക്ഷേത്രം വിഗ്രഹവും വലിയ ബലിക്കല്ലും തകര്‍ന്നിരിക്കുന്നു  
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ എട്ടര വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ട് വരെ 
വഴിപാടുകള്‍ നാല്‍പ്പത്തിയഞ്ച്  പ്രധാനപ്പെട്ടത്  പാല്‍പായസം ചുറ്റു വിളക്ക്,തിരുവോണപൂജ ,പുഷ്പാഞ്ജലി, തൃമധുരം




ഉത്സവം തുലാത്തിലെ തിരുവോണം ഒറ്റദിവസം മാത്രം വലിയ ആഘോഷങ്ങളില്ല
ശ്രീ  കുന്നുമ്മല്‍  മഞ്ചക്കണ്ടി മടപ്പുര കൂടാളി
കൂടാളി പോസ്റ്റ്‌ ഓഫീസിന്നു സമീപമുള്ള എലിക്കുളം റോഡില്‍ മൂന്നുകിമി അകലെയുള്ള പുറവൂറില്‍

പ്രതിഷ്ഠ  മുത്തപ്പന്‍ (പതിനേഴാം നൂറ്റാണ്ട് )


പൂജ എല്ലാ സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും പയംകുറ്റിപൂജ  

തിരുവപ്പന  മഹോത്സവം  കുംഭം എട്ട്,ഒന്‍പതു

ഭരണം  പ്രസിഡണ്ട്‌ കുന്നുമ്മല്‍മഞ്ചക്കണ്ടി മടപ്പുര
കാവുന്താഴ കൂടാളി   

2012, ഏപ്രിൽ 22, ഞായറാഴ്‌ച


കട്ടോളി മടപ്പുര  മുത്തപ്പന്‍ ക്ഷേത്രം  കൂടാളി  


കൂടാളി തണ്ടപ്പുറം  റോഡില്‍ കൂടി പത്ത് മിനുട്ട്     നടക്കാനുണ്ട്    കനാല്‍പ്പാലമായി പാലം കടക്കാതെ ഇടതു വശത്തൂടെ പത്ത് മിനുട്ട് നടന്നാല്‍ മതി  (ചോന്നമ്മ കൊട്ടത്തില്‍നിന്നും അഞ്ച് മിനുട്ട് നടന്നു കനാലിന്റെ മറുകരയില്‍ )

പ്രതിഷ്ഠ മുത്തപ്പന്‍  (ഇരുപത്കൊല്ലത്തെ പഴക്കം )
തിരുവപ്പന മഹോത്സവം മാര്‍ച്ച് മുപ്പത്തിയൊന്നു
ഏപ്രില്‍ ഒന്ന്  
മടപ്പുര നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല   

ചോന്നമ്മക്കോട്ടം

ചോന്നമ്മക്കോട്ടം

ചോന്നമ്മക്കോട്ടം


റൂട്ട് :- കണ്ണൂര്‍ -ഏചുര്‍ -ചാലോട് റൂട്ടില്‍ (കൂടാളി സ്കൂള്‍ സ്റ്റോപ്പില്‍നിന്നും ഒന്നര കി.മി ദൂരം )
 കൂടാളി സ്കൂളിന്റെ മുന്നിലുള്ള തണ്ടപ്പുറം റോഡിലൂടെ ഒരു കി.മി  നടന്നു കനാല്‍പ്പാലം കഴിഞ്ഞയുടന്‍ ഇടത്തോട്ട് അര കി.മി നടന്നാല്‍മതി പതിനേഴാം നൂറ്റാണ്ടില്‍ പ്രതിഷ്ഠ  നടന്ന ചോന്നമ്മ കോട്ടത്തിലെത്താം.
                                                  
ചോന്നമ്മ കോട്ടത്തിലെക്കുള്ള വഴി
വൃശ്ചികത്തിലെ കാര്‍ത്തിക ,ഉത്സവ ദിവസങ്ങള്‍    പൂജ

  തിറമഹോത്സവം മാര്‍ച്ച്‌ ഇരുപത്തിരണ്ടു ,ഇരുപത്തിമൂന്ന് തീയ്യതികളില്‍ 

ചോന്നമ്മയുടെ ചരിത്രം( ഒരു ദൈവ കന്നിയുടെ ചരിത്രം )                      എരവള്ളികൊലോത്ത്   സന്തതി ഇല്ലാത്തതുകൊണ്ട് ഇരുഷി വനത്തില്‍ ചെന്ന് കൂലോത്തമ്മ തപസ്സിരുന്നു വരംവാങ്ങി തിരിച്ചുപോന്നു .ഋഷി ജപിച്ച പുഷ്പം ഒരു മാന്‍പേട തിന്നാനിടയായി അതു ഗര്‍ഭം ധരിച്ചു ഒരു  പെണ്‍കുട്ടിയെ പ്രസവിച്ചു .മാന്‍ കുഞ്ഞിനെ ഉപേഷിച്ച്  പോയി ഒരു കുറവനും കുറത്തിയും ഇതിനെ കൂലോത്ത് കൊടുത്തു അവള്‍ ഒരു വികൃതിയായി വളര്‍ന്നു. അച്ഛനമ്മമാര്‍ അവളെ കോല്‍ കൊണ്ടടിച്ചു  അതോടെ അവള്‍    മറുമല നോക്കിപ്പോയി. വഴിക്കുവെച്ച് തനിക്ക് ഒരുകുടീരം  പണിയാന്‍     വിശ്വ കര്‍മ്മാവിനോട്   പറഞ്ഞു .വിശേഷപ്പെട്ട ഒരു  ഭവനത്തില്‍ താമസമാക്കി .അവള്‍ തിരണ്ടു .അച്ഛനമ്മമാര്‍ പാല്‍പുങ്ങാന്‍ തയ്യാറാക്കി മകളെ കാണാന്‍പോയി മകള്‍ വാതില്‍ തുറന്നില്ല .പാല്‍പുങ്ങാന്‍ വാതിലില്‍ വെച്ച് അവര്‍ മടങ്ങി .അവള്‍അത് ഏടുത്ത്ഏറിഞ്ഞുകളഞ്ഞു.അത്കുട്ടനാടന്‍ വയലില്‍ചെന്നുവീഴുകയും കുട്ടനാടന്‍ പാല്ചെന്നെല്ലായി മാറുകയും ചെയ്യ്തു. ആ കന്നി അവിടെ നിന്ന് യാത്ര പുറപ്പെട്ടു .അവള്‍ കരിമ്പനയുടെ മടലില്‍ വസിച്ചു .പുത്രുവാടി പടനായര്‍ പന മുറിച്ചു വില്ല് ഉണ്ടാക്കാന്‍ ആളെ അയച്ചു .പന മുറിക്കാന്‍ തുടങ്ങിയപ്പോള്‍ ''തീണ്ടല്‍ പാടില്ല മുറിക്കല്ല'' എന്ന അശരീരി കേട്ട് പേടിച്ചോടി .പടനായര്‍തന്നെ പന മുറിച്ചുതള്ളി.പന്ത്രണ്ട്‌ വില്ലുണ്ടാക്കി .അവസാനത്തെ വില്ലില്‍ ദൈവകന്നിയുടെ ശക്തിയുണ്ടായി  അതു ഉയര്‍ത്താന്‍ കഴിഞ്ഞില്ല പ്രശ്നം മുഖേന ദൈവകന്നിയുടെ പ്രഭാവം മനസ്സില്ലായി രാശിയില്‍ കണ്ടതുപോലെ ആദേവതയുടെ കോലം കെട്ടിയാടിച്ചു .   


ഈ  പടികളിരുന്നു തെയ്യം കാണാം 

ശ്രീ കാവുംന്താഴ മുത്തപ്പന്‍ മടപ്പുര

ശ്രീ  കാവുംന്താഴ   മുത്തപ്പന്‍ മടപ്പുര  

റൂട്ട്:- കൂടാളി -തണ്ടപ്പുറം റോഡില്‍ കൂടാളി ഹൈ സ്കൂള്‍ സ്റ്റോപ്പില്‍ നിന്നും ഒരു കിമി (കനാല്‍പാലംകഴിഞ്ഞു ഇടത്തോട്ടു നൂറു മീറ്റര്‍  )
പ്രതിഷ്ഠ മുത്തപ്പന്‍ ഇരുപതാം നൂറ്റാണ്ട് 
ഇരുപതു വര്‍ഷത്തിലധികമായി 
സംക്രമ പൂജ സംക്രമ ദിവസങ്ങളില്‍ പൈങ്കുറ്റി പൂജ 
ദിവസവും വൈകുന്നേരം ദീപാരാധന  

മീനം രണ്ടു,മൂന്നു തിരുവപ്പന്‍ 

2012, ഏപ്രിൽ 21, ശനിയാഴ്‌ച

കൂടാളിക്കാവ്


പ്രധാനവഴിപാടുകള്‍     ശര്‍ക്കരപായസം,അപ്പം നെയ്യ് വിളക്ക്,രുദ്രാഭിഷേകം,ഗണപതിഹോമം
     
  ദര്‍ശനസമയം        എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ ഒന്‍പതര വരെ വൈകുന്നേരം  അഞ്ചു മുപ്പതു  മുതല്‍ ഏട്ട് മണി വരെ

 ഉഷപൂജ ഏഴു മുപ്പതിനു    ഉച്ചപൂജ ഒന്പതുമുപ്പതിനു     അത്താഴപൂജ   രാത്രി ഏഴുമുപ്പതിനു

ആവശ്യമായ റിപ്പയര്‍ അടിയന്തിരമായും ഉത്തരവാദപ്പെട്ടവര്‍ ചെയ്യാന്‍ തീരുമാനിച്ചു

ഉത്സവം വൃശ്ചികം ഒന്ന് മുതല്‍ ഏഴ് വരെ            



പശ്ചാത്തല ചരിത്രം:-  പണ്ട് കൂടാളിയിലെ പ്രമാണിമാരായിരുന്ന  നാലിടക്കാരില്‍ ചിലര്‍  പേട്ടയില്‍ മൂരികളെ വാങ്ങാന്‍ പോയി തിരിച്ചു വരുമ്പോള്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രവും തിറയും കാണാന്‍ ഇടവരികയും അവരുടെ പ്രാര്‍ത്ഥന പ്രകാരം വേട്ട ക്കൊരുമാകാന്‍ കൂടാളിയില്‍ വരാനിടയാവുകയും ചെയ്തു അവര്‍ ക്ഷേത്രപ്രതിഷ്ടനടത്തിപൂജതുടങ്ങുകയും  ക്ഷേത്രത്തിനടുത്തുള്ള വയലില്‍  തെയ്യം ഘോഷമായി നടത്തുകയും ചെയ്തു കുറേക്കാലം കഴിഞ്ഞപ്പോള്‍ നാലിടക്കാര്‍ക്ക് ക്ഷേത്രഭരണം തുടരാന്‍ കഴിയാതിരുന്നപ്പോള്‍ അവര്‍ അത് കൂടാളി താഴത്ത് വീട്ടുകാരെ ഏല്‍പ്പിച്ചു ഇപ്പോഴും കൂടാളി താഴത്ത് വീട്ടുകാരാണ് ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നത് 
   

 വേട്ടക്കൊരുമകന്‍ സങ്കല്പം :-ശിരസ്സ്‌ കുടകിനടുത്ത് നമ്പ് മലയിലും,വയര്‍ ബാലുശ്ശേരികൊട്ടയിലും, പാദം നിലംബൂരിന്നു അടുത്തുള്ള തൃക്കലങ്ങോട്ടും ആയി സഹ്യ പര്‍വതത്തില്‍ ശയിച്ചുകൊണ്ട്‌ ജനതയെ രക്ഷിച്ചു വരുന്നു പ്രഭാതപൂജ നമ്പ് മലയിലും,ഉച്ചപൂജ ബാലുശ്ശേരിയിലും,അത്താഴപൂജ തൃക്കലങ്ങോട്ടും ചെയ്തു വരുന്നു  കുറുബ്രനാട് രാജവംശത്തിന്റെയും പ്രജകളുടെയും കുലപരദേവതയാണ് ബാലുശ്ശേരിയിലെ വേട്ടക്കൊരുമകന്‍  കേരളത്തിലെ പടയാളികളുടെ ആരാധനാമൂര്‍ത്തിയും,കുടുംബ പരദേവതയും ആണ്  വേട്ടക്കൊരു മകന്‍ കൂടാളിയില്‍ താഴത്ത് വീട്ടില്‍ മകരത്തില്‍ തിറയുണ്ട്  
                              
  ഐതിഹ്യം           വേടരൂപിയായ ശിവന്‍ വേടനാരീരൂപംപൂണ്ടപാര്‍വതിയെപുണര്‍ന്നപ്പോള്‍ഉണ്ടായ മകനത്രെ  വേട്ടക്കൊരുമകന്‍ പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു. ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറകൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറകൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ കീഴടക്കിയിരിക്കുകയായിരുന്നു. കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തിയോരായിരത്തി അറ   നൂറ്  തേങ്ങ  കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു. 

വേട്ടക്കൊരുമകന്‍പിന്നീട്നെടിയിരുപ്പുസ്വരൂപത്തില്‍ ചെന്ന്സാമൂതിരിയുടെപടനായകനായക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി. ബാലുശ്ശേരികോട്ടയില്‍ വെച്ചാണ്  വേട്ടക്കൊരുമകന്‍ ഊര്‍പഴശ്ശി ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്കള്‍  ആവുകയും ചെയ്തത് .രണ്ട്‌പേരെയും ഒരേ രൂപത്തിലും ഭാവത്തിലുമാണ് ആരാധിക്കുന്നത്                     







2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

ശ്രീ  താറ്റിയോട്   മഹാവിഷ്ണു ക്ഷേത്രം  കൂടാളി









റൂട്ട്:- കണ്ണൂര്‍ - ഏച്ചുര്‍-ചാലോട് റൂട്ടില്‍ കൂടാളി ആസ്പത്രി  സ്റ്റോപ്പില്‍ നിന്നും രണ്ടു കിമി നടന്നാല്‍ മതി 
പ്രതിഷ്ഠ മഹാവിഷ്ണു (ഇരുപത്തിയൊന്നാം നൂറ്റാണ്ട്)  
   (കംസവധത്തിന്നു ശേഷമുള്ള ശ്രീകൃഷ്ണ ഭാവം ) 

ദര്‍ശനസമയം രാവിലെ അഞ്ചര മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ട് വരെ 

പ്രധാനവഴിപാടുകള്‍  പുഷ്പാഞ്ജലി,പാല്‍പായസം,നിറമാല 

വിശേഷ ദിവസങ്ങള്‍ മലയാളമാസം ഒന്ന് ,ഓണം, അഷ്ടമി രോഹിണി,നവരാത്രി,വിഷു 

ഉത്സവം ജനുവരി മുപ്പതു മുതല്‍ ഫിബ്രവരി നാല് വരെ

പശ്ചാത്തല ചരിത്രം  പണ്ട് ഇവിടം കൊടും കാട് ആയിരുന്നു. നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട് വെട്ടിത്തെളിച്ചപ്പോള്‍ ഒരു കെട്ടിയ കുളത്തിന്റെ  അവശിഷ്ടങ്ങള്‍ കണ്ടിരുന്നു. പലരും ആ കല്ലുകള്‍ എടുത്തു കൊണ്ടുപോയി  ആര്‍ക്കും ഗുണം പിടിച്ചില്ല. പതിനഞ്ചു വര്‍ഷംമുന്‍പ് ചുറ്റുപാടുമുള്ള വീടുകളില്‍ പലവിധ അനര്‍ ത്ഥങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ഇത് തുടര്‍ന്നപ്പോള്‍ ചുറ്റുമുള്ള വീട്ടുകാര്‍ സംഘടിച്ചു ഒരു പ്രശ്നം വെച്ചു. പണ്ട് ഇവിടെ ഒരു വിഷ്ണു ക്ഷേത്രമുണ്ടായിരുന്നു എന്നും അതിനെ പരിപാലിക്കാത്തതാണ് കഷ്ടനഷ്ടങ്ങള്‍ക്ക്  കാരണമെന്ന് മനസ്സിലായി. ഉത്സാഹികളായ ചെറുപ്പക്കാര്‍ സ്ഥലം മുഴുവന്‍ കിളച്ചു പരിശോധിച്ചപ്പോള്‍ ശ്രീ കോവിലിന്റെ തറയും മൂടിയ കിണറും കണ്ടു. കിണറിലെ മണ്ണ് മുഴുവന്‍ മാറ്റിയപ്പോള്‍ കെട്ടിയ കിണറിന്റെ അടിയിലായി പൊട്ടിയ ശ്രീകൃഷ്ണ വിഗ്രഹവും മറ്റും    കിട്ടി .തെളിവുകള്‍ വെച്ച് പരിശോധിച്ചപ്പോള്‍ ഊരാളര്‍തമ്മിലടിച്ചു ക്ഷേത്രം നശിപ്പിച്ചതാണെന്നും പ്രശ്ന വിചാരത്തില്‍  കണ്ടു. നാട്ടുകാരുടെ കമ്മിറ്റി അതിവേഗം  പ്രവര്‍ത്തിച്ചു ബഹുദൂരം മുന്നോട്ട്  പോയി. ജാതി മതഭേദമില്ലാതെ ഏവര്‍ക്കും പ്രവേശനമുള്ള മലബാറിലെ ആദ്യത്തെ മഹാ വിഷ്ണു ക്ഷേത്രമാണിത്.  കുളത്തിന്റെ പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു ക്ഷേത്രതന്ത്രി ബ്രമശ്രീ തരണനെല്ലൂര്‍ പദ്മനാഭന്‍ഉണ്ണിനമ്പൂതിരിപ്പാടിന്റെ അനുഗ്രഹങ്ങളും,   മുസ്ലിം സഹോദരന്മാരുടെ നിര്‍ലോഭമായ സഹകരണങ്ങളും   ക്ഷേത്രത്തിനു ലഭിച്ചിടുണ്ട് ഉത്സവ ദിവസങ്ങളില്‍ മൂന്നു നേരം അന്നദാനം പതിവാന്നു 
തിടമ്പ് നൃത്തം


ഭരണം പ്രസിഡണ്ട്‌ താറ്റിയോട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി  താറ്റിയോട് കൂടാളി 670592

ശ്രീ കേളംബേത്ത്   മുണ്ടോങ്കാവ് ക്ഷേത്രം കൂടാളി 
റൂട്ട്:- കണ്ണൂര്‍-ഇരിക്കൂര്‍ /മട്ടന്നൂര്‍ റൂട്ടില്‍ കൂടാളി ആസ്പത്രി സ്റ്റോപ്പ്‌ .കൂടാളി താറ്റിയോട് റോഡില്‍കൂടി രണ്ട് കി.മി നടന്നാല്‍ മതി
മന്നപ്പന്‍   ...കതിവന്നൂര്‍വീരനായി മാറി 
മേത്തിളിയില്ലത്തെ ചക്കിയമ്മക്ക്ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മന്നപ്പന്‍ ആയുധവിദ്യകളെല്ലാം നന്നായി വശത്തക്കിയെങ്കിലും കൂട്ടുകാരുമായി ചുറ്റിയടിച്ചു നടന്ന് പിതാവിന്റെ വെറുപ്പിനു പാത്രമായി .ഒരു ദിവസം പിതാവ് മകന്റെ വില്ല്   ഒടിച്ചു കളഞ്ഞു. മന്നപ്പന്‍ കൂട്ടുകാരുമായി ചേരാന്‍ വീടുവിട്ടു .കുടകര്‍മലയില്‍ പോകാന്‍ ഇറങ്ങിയ കൂട്ടുകാര്‍  മന്നപ്പനെ കുടിപ്പിച്ചു ഉറക്കി വഴിയില്‍ തള്ളി സ്ഥലംവിട്ടു .എന്നാല്‍ മന്നപ്പനാകട്ടെ നടന്ന് കുടകര്‍ മലയിലെത്തുകയും കതിവന്നൂരിലുള്ള അമ്മാവന്റെ സഹായത്തോടെ എണ്ണകച്ചവടം തുടങ്ങുകയും ചെയ്തു .ജാതിയില്‍ താഴ്ന്ന ചെമ്മരത്തിയെ വിവാഹം കഴിച്ചു ഭാര്യാവീട്ടില്‍ താമസമായി ഒരു ദിവസം താമസിച്ച് എത്തിയ മന്നപ്പനെ ചെമ്മരത്തി ഗൌനിച്ചതേയില്ല .ദുഖിതനായ മന്നപ്പന്‍ പിറ്റേന്ന് രാജാവിന് വേണ്ടി പടക്ക് പോയി കുടകരുംമായി ഉള്ള പോരാട്ടത്തില്‍ വിജയിച്ചെങ്കിലും മുദ്ര മോതിരം നഷ്ടപ്പെട്ടിരുന്നു അത് തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ പകല്‍സമയം പേടിച്ച് ഒളിച്ചിരുന്ന കുടകര്‍ മന്നപ്പനെ വെട്ടിനുറുക്കി.ഭര്‍ത്താവിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന ചെമ്മരത്തി മോതിരവും ചെറുവിരലും കദളി വാഴമേല്‍  വന്നു വീണത്‌ കണ്ട് അആപത്ത്  പിണഞ്ഞെന്നു മനസ്സിലാക്കി പുറപ്പെട്ടു .മരണ വിവരമറിഞ്ഞ് അമ്മാവനും  അമ്മാവന്റെ മകന്‍ അണ്ണക്കനും വന്നുചേര്‍ന്നു ശരീര ഭാഗങ്ങളെല്ലാം  ശേഖരിച്ച് ചിതയൊരുക്കി ദഹിപ്പിച്ചു.ചെമ്മരത്തി സൂത്രത്തില്‍ ആ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്തു .ശവദാഹം കഴിഞ്ഞ്‌ മടങ്ങവേ ദൈവക്കരുവായി മാറിയ മന്നപ്പനെയും ചെമ്മരത്തിയെയും  അണ്ണക്കന്‍  കണ്ട് അണ്ണക്കന്  വെളിപാടുണ്ടായി .മന്നപ്പന്റെ കോലം കെട്ടിയാടിക്കണമെന്ന് അവന്‍ ഉറഞ്ഞുതുള്ളിപ്പറഞ്ഞു .അമ്മാവന്റെ സാന്നിധ്യത്തില്‍ ആദ്യമായി കോലം കെട്ടിയാടി. മന്നപ്പന് കതിവന്നൂര്‍ വീരന്‍ എന്ന പേരും    അമ്മാവന്‍ നല്‍കി  

പ്രതിഷ്ഠ കതിവന്നൂര്‍ വീരന്‍ പതിനാറാം നൂറ്റാണ്ട്‌
തിറ ദിവസത്തില്‍ കതിവന്നൂര്‍ വീരന്‍ കൂടാളി താഴത്ത് വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ട്
തിരുവായുധങ്ങള്‍ സൂക്ഷിക്കുന്ന തെക്കേ അകം ദിവസവവും ദീപം തെളിക്കാറുണ്ട്
തിറമഹോത്സവം മകരം ഇരുപത്തിനാല് -ഇരുപത്തിയഞ്ച് 
ഗുളികന്‍ തറ സാധാരണയായി നാല് നേര്‍ച്ചതെയ്യങ്ങള്‍ ഉണ്ടാകാറുണ്ട്
എല്ലാ സംക്രമ ദിവസങ്ങളിലും,ഉത്സവ ദിവസങ്ങളിലും,തുലാം  പത്തിനുംപൂജ 
കേളംബേത്ത്കുടുംബ ക്ഷേത്രം

കൂടാളി താഴത്ത് വീട്

കൂടാളി  താഴത്ത്  വീട്
  
റൂട്ട്  : കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍  via ഏച്ചുര്‍-ചാലോട് കൂടാളിപോസ്റ്റ്‌ ഓഫീസ് ബസ്‌ സ്റ്റോപ്പ്‌   (14kms) 
അങ്ങിനെ ഈക്കൊല്ലത്തെ താഴത്തുവീട്ടിലെ    തെയ്യവുംകഴിഞ്ഞു (ജനുവരി മുപ്പതിന്)

കൂടാളി   പോസ്റ്റ്‌ ഓഫിസ്സ്റ്റോപ്പില്‍ഇറങ്ങിചക്കരക്കല്‍ റോഡില്‍ കൂടി നടന്നാല്‍ അഞ്ചു മിനിറ്റ് കൊണ്ട്‌ താഴത്ത് വീട്ടില്‍ എത്താം.
വടക്കെ മലബാറീലെ  മരുമക്കത്തായം ആചരിക്കുന്ന ഒരേ ഒരു നായര്‍ തറവാട് കൂടാളി താഴത്ത് വീടാന്നു . 
പൂജാസമയം
ദിവസവും രാവിലെ മുപ്പതു മിനിറ്റ് ബ്രാമണപൂജ  , ആറുമുപ്പതിന്നു ദീപാരാധന . 

വഴിപാട്        കളരിയില്‍ കത്തിക്കാന്‍ എണ്ണ മാത്രം  )

ഉത്സവം തിറമഹോത്സവം ജനുവരിഇരുപത്തിയെട്ട് -ഇരുപത്തിഒന്‍പതു   തീയ്യതികളിലാന്നു ജനുവരി ഇരുപത്തിആറിന്നു രാത്രി ഏട്ട്മണിക്ക് കളരി പൂജ തുടങ്ങും   
ഉച്ചിട്ട തെയ്യം 
ദക്ഷ യാഗത്തിന് പോയ  പാര്‍വതിയുടെ ജീവത്യാഗവുമായി ബന്ധപ്പെട്ടതാണ് ഉച്ചിട്ടയുടെ പിന്നിലുള്ള ഐതിഹ്യം 
ഘണ്ടാകര്‍ണന്‍ 
ശിവപുത്രിയായ വസൂരിമാലയുടെ വസൂരി   നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ       കണ്ഠത്തില്‍ രൂപമെടുത്ത്   കര്‍ണത്തിലൂടെ പുറത്തുവന്ന ഭീകര മൂര്‍ത്തിയാണ്  ഘണ്ടാകര്‍ണന്‍ .  പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് നൃത്തം       


കളരി 


ചാമുണ്ടിക്കോട്ടം

ഘണ്ടാകര്‍ണന്‍ കോട്ടം
മറ്റു വിശേഷദിവസങ്ങള്‍
കലശം  മലയാളമാസം ഒന്നാമത്തെ വെള്ളിയാഴ്ച 
ധനു 10th തുലാം 10th  
 പുത്തരി  ചിങ്ങത്തില്‍ 
പിന്തിരിഞ്ഞ്   നോക്കിയാല്‍ 
കുറേക്കാലം മുന്‍പ് തലശ്ശേരിക്കടുത്ത നിട്ടുരിലെ നിട്ടൂര്‍ പുതിയ വീട്ടിലെ കല്ലിയാടന്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ കാഞ്ഞിരോട് കുടിയേറിപ്പാര്‍ത്തു.കുന്നോത്ത് വീട് എന്നായിരുന്നു വീട്ടുപേര്‍ .അതില്‍ ഒരു വിഭാഗം കൂടാളിയില്‍ കുന്നോത്ത് വീട് ഉണ്ടാക്കി താമസം തുടങ്ങി .ഇതാണ് പിന്നീട് താഴത്ത് വീടായത് കൂടാളി കുന്നത്ത് വീട്ടിലെ ഉപ്പാട്ടിയമ്മയുടെ മകളായ കുഞ്ഞാതിക്ക് അവരുടെ ഭര്‍ത്താവ് സമ്മാനിച്ചതാണ്‌ വീട് എന്ന് കോടതി രേഖകള്‍ പറയുന്നു. കുഞ്ഞാതിയുടെമകനായ രാമന്‍ നംബിയാരാന്നു താഴത്ത് വീട്ടില്‍ കളരി സ്ഥാപിച്ചത് .ഇദ്ദേഹത്തിനു കോട്ടയം രാജാവ് ഗുരുക്കളച്ചന്‍ സ്ഥാനവും കല്ലിയാട്ട്ഇടവ സ്ഥാനവും നല്‍കി (  A.D1675 ല്‍)ആദരിച്ചു .ടിപ്പുവിന്റെ ആക്രമണ കാലത്തെ കാരണവരായിരുന്ന കോരന്‍ ഗുരുക്കളച്ചന്‍ കുടുബാഗംങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ പറഞ്ഞയക്കുകയും  കളരിയില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ തന്നെ വെടിവെച്ചു കൊല്ലാന്‍ കാര്യസ്തനെ ഏല്‍പ്പിക്കുകയും ചെയ്തു .വളരെ മടിയോടെ യജമാനന്റെ കല്പ്പനഅനുസരിച്ച ആ വേലക്കാരന്‍ ടിപ്പുവിന്റെ പടയാളികളുടെ പാളയത്തിലേക്ക് കുതിച്ചെത്തി കുറേപ്പേരെ സ്വന്തം വാളിന്നിരയാക്കി  മരിച്ചുവീണു.ഇയാളുടെ സ്മരണക്കായാണ് കൂടാളിവീരന്‍ എന്നതെയ്യം  കെട്ടിയാടിയിരുന്നത്‌.


തെക്കെന്‍ കരിയാത്തന്‍
ശാസ്തപ്പന്‍










           



guesthouse 
 താഴത്ത്‌വീടിന്റെ ഗേറ്റ് കടന്നാല്‍ ഇടതുവശത്ത് ഗസ്റ്റു ഹൌസ് .മുകളിലും താഴയൂം രണ്ടു മുറികളും വലിയ ഒരു മുറിയും. താഴെനിലയില്‍ ചൂട് അറിയില്ല .തിറദിവസങ്ങളില്‍ ബന്ധുക്കള്‍ ഇവിടെ താമസിക്കും ജനലുകള്‍  ഇറ്റാലിയന്‍ ഗ്ലാസ്‌ കൊണ്ടാന്നു .1869ല്‍  ആണ് നിര്‍മ്മിതി .കുഞ്ഞിക്കേളപ്പന്‍   കാരണവര്‍ ആണ് നിര്‍മ്മിച്ചത് .വേനല്‍ക്കാലത്ത് ഫാനിന്റെ ആവശ്യമില്ല .
നാലുകെട്ട് 
തിറ,പുത്തരി,ആശ്വതിചാത്തം തുടങ്ങിയ വിശേഷാവസരങ്ങളില്‍ കുടുബാംഗങ്ങള്‍ നാലുകെട്ടിലിരുന്നു ഭക്ഷണം കഴിക്കുന്നു
 

Nilaththu irunnu sadya kazhikkam



Staircase
കാരണവരെ കാണാന്‍ ഇതുവഴി മുകളിലേക്ക് പോകണം
ഭരണം
 കാരണവര്‍  കൂടാളിതാഴത്തവീട്  കൂടാളി(p.o) കണ്ണൂര്‍  670592 
 




കൂടാളി മുച്ചിലോട്ട്ഭഗവതി ക്ഷേത്രം 
റൂട്ട് :-കണ്ണൂര്‍ - മട്ടന്നൂര്‍/ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫിസ് സ്റ്റോപ്പില്‍ നി

ന്നും ചക്കരക്കല്‍ റോഡിലൂടെ നാനൂറ്മീറ്റര്‍ നടന്നാല്‍ മതി 
മുച്ചിലോട്ട് ഭഗവതിയാണ് പ്രധാന ദേവത 
വാണിയരുടെകുലദൈവമായമുച്ചിലോട്ട് ഭഗവതി നിത്യകന്യകയാണെങ്കിലും ഭക്തരുടെ മാതാവാണ് ,സര്‍വരോഗ സംഹാരിണിയാണ്

 പെരിഞ്ചെല്ലുര്‍   ഗ്രാമത്തില്‍ ജനിച്ച ഒരു ബ്രാമണകന്യക സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ടുഅലഞ്ഞ് തിരിഞ്ഞ് ഒടുവില്‍ കരിവള്ളുര്‍ ശിവക്ഷേത്രത്തിലും രയരമങ്ങലത്ത് ക്ഷേത്രത്തിലും വന്ന് തൊഴുതു മടങ്ങി സ്വയം ഒരുക്കിയ അഗ്നിയില്‍ വിലയം പ്രാപിച്ചു  എന്നാണു ഈ ദേവതയെ കുറിച്ചുള്ള നാട്ടുപഴമ  


കണ്ണങ്ങാട്ട് ഭഗവതി,പുലിയൂര്‍ കാളി ,നരംബില്‍ ഭഗവതി ,വിഷ്ണുമൂര്‍ത്തി തുടങ്ങിയ ദേവതകളും ഉണ്ട് . കൂടാളി താഴത്ത് വീട് കളരിയുടെ അതെ പഴക്കം ഭാരവാഹികള്‍ അവകാശപ്പെടുന്നു


പോതി

വിശേഷ ദിവസങ്ങള്‍  പൂരം ഏഴ്ദിവസങ്ങള്‍ തുലാം പത്ത് പ്രതിഷ്ഠ ,കളിയാട്ട ദിവസങ്ങള്‍ സംക്രമ ദിവസങ്ങള്‍  

കളിയാട്ടം കുംഭം ഒന്ന്, രണ്ടു,മൂന്ന്


ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ 
അന്തിത്തിരിയന്‍  പി വി മനോഹരന്‍ 
കാരണവന്മാര്‍
 സി രാഘവന്‍ നായര്‍  ചെറുകുന്ന് 
കെ വി കുഞ്ഞപ്പ നായര്‍  കൂടാളി 
വഴിപാടുകള്‍ പതിനേഴ് എണ്ണം 
ക്ഷേത്രഭരണം തെരഞ്ഞെടുക്കപ്പെട്ട  കമ്മിറ്റി ഭംഗിയായി  നിര്‍വഹിക്കുന്നു