2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ശ്രീ തെരൂര്‍ മഹാദേവക്ഷേത്രം

ശ്രീ തെരൂര്‍ മഹാദേവക്ഷേത്രം 

റൂട്ട്:-കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ തെരൂര്‍  തെരൂര്‍ സ്റ്റോപ്പ്‌ 300മി വടക്ക് 

പ്രതിഷ്ഠ ശിവന്‍ പന്ത്രണ്ടാ0നൂറ്റാണ്ട്‌ 


എല്ലാദിവസവും രാവിലെയും വൈകുന്നേരവും പൂജ രാവിലെ നറുക്കില പൂജയും വൈകിട്ട് ദീപാരാധനയും
പുഷ്പാഞ്ജലി ആണ് പ്രധാന വഴിപാട്
 ഒരു ഐതിഹ്യം പണ്ട് ഇവിടെ പല യാഗങ്ങളും നടന്നിരുന്നു ശിവന്‍ പ്രത്യക്ഷപ്പെട്ട് സന്യാസിമാരെ അനുഗ്രഹിച്ച് തിരിച്ച് പോകാന്‍ നോക്കിയപ്പോള്‍ തേര് നീങ്ങിയില്ല .ഉരുള്‍ ഭൂമിയില്‍ ആണ്ട് പോയിരുന്നു. സന്യാസിമാരുടെ അപേക്ഷ പ്രകാരം തേരിറങ്ങിയ സ്ഥലത്ത് ഭഗവാന്‍ സ്വയംഭൂ പ്രതിഷ്ഠയായി .ക്ഷേത്രത്തില്‍ എന്തെങ്കിലും അശുദ്ധി ഉണ്ടായാല്‍ വിഗ്രഹത്തില്‍ ഒരു പാംബ് പ്രത്യഷപ്പെടും പ്രശ്നം വെച്ച് ശുദ്ധികരണ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്ന് ഭാരവാഹികള്‍ സത്യം ചെയ്‌താല്‍ പാമ്പ്‌ അപ്രത്യക്ഷമാകും 
പ്രധാന ആഘോഷം ശിവരാത്രി 
.
ഊരാളന്മാര്‍ തമ്മിലുള്ള തമ്മിലടിയും സാമ്പത്തിക പരാധീനതകളും കാരണം ക്ഷേത്രം കുറച്ച് കാലം പൂട്ടിയിട്ടിരുന്നു 1971ല്‍ HR & CE ഭരണം തുടങ്ങി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ