2012, ഡിസംബർ 31, തിങ്കളാഴ്‌ച

കൂടാളി ശ്രീ മുച്ചിലോട്ട്ഭഗവതി ക്ഷേത്രം



കൂടാളി ശ്രീ മുച്ചിലോട്ട്ഭഗവതി ക്ഷേത്രം 
(കൂടാളി പോതിയോടം )
നാനൂറിലധികം വര്‍ഷം  പഴക്കം 
റൂട്ട് :-കണ്ണൂര്‍ - മട്ടന്നൂര്‍/ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫിസ് സ്റ്റോപ്പില്‍ നിന്നും ചക്കരക്കല്‍ റോഡിലൂടെ നാനൂറ്മീറ്റര്‍ നടന്നാല്‍ മതി 
മുച്ചിലോട്ട് ഭഗവതിയാണ് പ്രധാന ദേവത 
വാണിയരുടെകുലദൈവമായമുച്ചിലോട്ട് ഭഗവതി നിത്യകന്യകയാണെങ്കിലും ഭക്തരുടെ മാതാവാണ് ,സര്‍വരോഗ സംഹാരിണിയാണ്

 പെരിഞ്ചെല്ലുര്‍   ഗ്രാമത്തില്‍ ജനിച്ച ഒരു ബ്രാമണകന്യക സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ടുഅലഞ്ഞ് തിരിഞ്ഞ് ഒടുവില്‍ കരിവള്ളുര്‍ ശിവക്ഷേത്രത്തിലും രയരമങ്ങലത്ത് ക്ഷേത്രത്തിലും വന്ന് തൊഴുതു മടങ്ങി സ്വയം ഒരുക്കിയ അഗ്നിയില്‍ വിലയം പ്രാപിച്ചു  എന്നാണു ഈ ദേവതയെ കുറിച്ചുള്ള നാട്ടുപഴമ  


കണ്ണങ്ങാട്ട് ഭഗവതി,പുലിയൂര്‍ കാളി ,നരംബില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ ദേവതകളും ഉണ്ട് . കൂടാളി താഴത്ത് വീട് കളരിയുടെ അതെ പഴക്കം ഭാരവാഹികള്‍ അവകാശപ്പെടുന്നു


പോതി
വിശേഷ ദിവസങ്ങള്‍  പൂരം ഏഴ്ദിവസങ്ങള്‍, തുലാം പത്ത്,പ്രതിഷ്ഠ ദിനം ,കളിയാട്ട ദിവസങ്ങള്‍ ,സംക്രമ ദിവസങ്ങള്‍
പ്രതിഷ്ടാ ദിനം    ഏപ്രില്‍ രണ്ട് 
തിരുമുടി            കുംഭം 3
നടയരി             വൃശ്ചികം 1-12
ഉദയാസ്തമനപൂജ    വൃശ്ചികം  12
തൃക്കാര്‍ത്തിക         വൃശ്ചികത്തിലെ കാര്‍ത്തിക 
Thrukkaarththika
കര്‍ക്കടകമാസം    നടതുറന്നു നിവേദ്യം ,ഗണപതിഹോമം 
സംക്രമം        നട തുറന്നു  നിവേദ്യം ,നേര്‍ച്ച അന്നദാനം 

കളിയാട്ടം കുംഭം ഒന്ന്, രണ്ടു,മൂന്ന്

പുതിയഭഗവതി തലക്കെട്ട് ചേര്‍ക്കുക

ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ 
അന്തിത്തിരിയന്‍  പി വി മനോഹരന്‍ 
കാരണവന്മാര്‍
 സി രാഘവന്‍ നായര്‍  ചെറുകുന്ന് 
കെ വി കുഞ്ഞപ്പ നായര്‍  കൂടാളി 
വളരെക്കാലം അടച്ചിട്ട ക്ഷേത്രമായിരുന്നു. 30 വര്‍ഷങ്ങളായി  ക്ഷേത്ര അവകാശികളും നാട്ടുകാരും ചേര്‍ന്ന് ഉത്സവാദി കാര്യങ്ങളും മറ്റും നടത്തിവരുന്നു  ക്ഷേത്രം നവീകരിച്ച്‌ 2007 ഏപ്രില്‍ രണ്ടിന് പുന- പ്രതിഷ്ഠ നടത്തി .
ഭാരവാഹികള്‍ 
       പ്രസിഡണ്ട്‌       ശ്രീ കെ രവീന്ദ്രന്‍ 
       സെക്രട്ടറി         ശ്രീ പി രാജന്‍ മാസ്റ്റര്‍ 
        ട്രഷറര്‍            ശ്രീ  പി വി വിവേക് 


 പ്രധാനവഴിപാടുകള്‍  
കളിയാട്ടം  
ചുറ്റുവിളക്ക് അടിയന്തിരം,ചൊവ്വ വിളക്ക് അടിയന്തിരം 
സംക്രമ നാളിലെ നിവേദ്യം ,അന്നദാനം 
ക്ഷേത്രത്തിനു ചുറ്റുമുള്ള നിറദീപം  
ഉത്സവനാളുകളില്‍ 
ദേവിക്ക് കണ്ണ് ,കാല്‍ ,ആള്‍രൂപം ,പട്ട് ,തൊട്ടിലും  കുഞ്ഞും എന്നീ സമര്‍പ്പണങ്ങള്‍  
തുലാഭാരം ,തേങ്ങ ,അരി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ