2013, ജനുവരി 15, ചൊവ്വാഴ്ച

kovoor Mahaavishnu kshethram Pattaannoor

Route:- കണ്ണൂര്‍  ഇരിക്കൂര്‍  റോഡ്‌  - നായാട്ടുപാറ സ്റ്റോപ്പില്‍ നിന്നും   1km  പടിഞ്ഞാറ് 

 പ്രതിഷ്ഠ  മഹാവിഷ്ണു (പതിനൊന്നാം നൂറ്റാണ്ടിലെതാണ് ) 

ശ്രീകോവില്‍ സമചതുര  ഏകതല ഘടന 

ദര്‍ശന സമയം രാവിലെ  5.30am-8.30am   വൈകുന്നേരം 5.30-7.45 
                                                
വഴിപാടുകള്‍   പുഷ്പാഞ്ജലി ,ശര്‍ക്കരപായസം, നെയ്‌ വിളക്ക്......

    പ്രതിഷ്ടാദിനം   നവംബര്‍  17
ഉത്സവം ജനുവരി 12,13,14

 ക്ഷേത്ര ഘടന 
ശ്രീകോവില്‍,നമസ്കാരമണ്ഡപം,ഗോപുരം(2ചെറിയ),ഓഫീസ്,കുളം ,വാതില്മാടം  ,തിടപ്പള്ളി , 250 പേര്‍ക്കിരിക്കാവുന്ന ഊട്ടുപുര 

ഭരണം     പ്രസിഡന്റ്‌  കോവൂര്‍  മഹാവിഷ്ണുക്ഷേത്രകമ്മിറ്റി പട്ടാന്നൂര്‍ 
                9 പേരുള്ള കമ്മിറ്റി 
ചരിത്രം ഉദയവര്‍മന്‍ എന്ന രാജാവ് വിഷ്ണു ഭക്തര്‍ക്ക് നിര്‍മ്മച്ചു നല്‍കിയ ക്ഷേത്രം .ഇവര്‍ക്കും  ആള്‍വാര്‍മാര്‍ക്കും ക്ഷേത്രം ഭരിക്കാനുള്ള അവകാശം നല്‍കുന്നതായി ശ്രീകോവിലിന്റെ വാതില്‍ക്കലുള്ള പുരാതന രേഖ പറയുന്നു 
(വട്ടെഴുത്ത്  M .G .S നാരായണന്‍ വിശദീകരിച്ചത്  നില നിര്‍ത്തിയിട്ടുണ്ട് )
ആദികാലത്ത് പത്ത് ഊരാളന്മാര്‍ ഉണ്ടായിരുന്നു .താന്ത്രിക , വേദ ,പുരാണ പരിശീലനങ്ങളും നടന്നിരുന്നു .ഒരിക്കല്‍ ശ്രീകോവില്‍ ഒഴിച്ച് ബാക്കിയെല്ലാം കത്തിപ്പോയിരുന്നു.ഭരണക്കാര്‍ തമ്മിലടിച്ചു പിരിഞ്ഞു .അപ്പോള്‍ ഒരു കുടുംബത്തിനു മാത്രമായി ക്ഷേത്ര കാര്യങ്ങളില്‍ ശ്രദ്ധ. വരുമാനം കുറഞ്ഞപ്പോള്‍ ക്ഷേത്രം അടച്ചിട്ടു.ദുര്‍നിമ്മിത്തങ്ങള്‍ പലതും കണ്ടപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി രൂപികരിച്ചു .പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍  വളരെ ഭംഗിയായി നടന്നു .


ക്ഷേത്രത്തെപറ്റിയുള്ള വിവരങ്ങള്‍ നല്‍കിയ ശ്രീ K .T Harischandran Nambiar  (13-1-2013



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ