2013, ഫെബ്രുവരി 13, ബുധനാഴ്‌ച

ഇരിവേരി ശ്രീ പുലിദൈവ ക്ഷേത്രം

ഇരിവേരി ശ്രീ പുലിദൈവ ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ എച്ചക്കരക്കല്ല് വെള്ളച്ചാല്‍ റൂട്ടില്‍ പാനേരിച്ചാല്‍ സ്റ്റോപ്പ്‌ ഇവിടെ നിന്നും ഒരു കിമി 
ഇരിവേരിക്കുന്നു ശ്രീ കൈലാസം എന്നറിയപ്പെടുന്ന പുലിദൈവ പ്രതിഷ്ഠയുള്ള ക്ഷേത്രം 
ഐതിഹ്യം പണ്ട് ശിവ പാര്‍വതിമാര്‍ കിരാത രൂപത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് പുലി രൂപമെടുത്തപ്പോള്‍  5 
പുലിഞ്ഞുക്കുങ്ങള്‍ ഉണ്ടായി ഐവര്‍ പുലി മക്കളും (കണ്ടപ്പുലി ,മാരപ്പുലി ,പുലിമാരുതന്‍ ,കാളപ്പുലി ,പുലിയൂര്‍ കണ്ണന്‍ ) പുലിയൂര്‍ കാളി എന്ന പുലിമകളും ഓടിക്കളിച്ചിരുന്ന സ്ഥലമാണിത്.പുള്ളി കരിങ്കാളി (ശ്രീ പാര്‍വതി) ഗര്‍ഭിണി ആയിരുന്നപ്പോള്‍ മാംസം കൊടുക്കാന്‍ വേണ്ടി പുലിക്കണ്ടന്‍ (ശിവന്‍)കുറുംബ്രാതിരി വാണൊരുടെ ആല തകര്‍ത്തു പശുക്കളെ കൊന്നു .പുലികളുടെ വിദ്യ ആണെന്ന് മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലാന്‍ കരിന്തിരി നായരെ ഏല്‍പ്പിച്ചു .ആ നായരെ പുലിക്കണ്ടന്‍    കൊന്നു .പുലികളുടെ രഹസ്യം മനസ്സിലാക്കിയ വാനോര്‍ പുലി ദൈവങ്ങള്‍ക്ക് സ്ഥാനം നല്‍കി ആദരിച്ചു  5 ഏക്ര വിസ്തൃതിയുള്ള കാട്ടിനകത്താണ് ക്ഷേത്രം 
വഴിപാടുകള്‍ 


ഉത്സവം മകരം 28,29,30,കുംഭം 1(ഫെബ്രുവരി 10,11,12,13)

കുളത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകള്‍ 

പുലി മുത്തശ്ശി തെയ്യം 

പുലി മുത്തശ്ശനും മുത്തശ്ശിയും 


ഗണപതിയാര്‍ ,കരിന്തിരി ക്കണ്ണനും അപ്പക്കള്ളനും ,കാളപുലിയന്‍ ,പുല്ലൂര്‍ കാളി ,പുല്ലൂര്‍ കണ്ണന്‍ ,  പുലി കണ്ണന്‍  തുടങ്ങിയ തെയ്യങ്ങള്‍ 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ